കൊല്ലം ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പുതിയ തലമുറയ്ക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ട്. വിദ്യാലയങ്ങളിൽ കൗൺസലിങ് പ്രവർത്തനങ്ങൾക്കായി എത്തുന്ന വിദഗ്ധ സംഘങ്ങളാണ് ആശങ്കയുയർത്തുന്ന വിവരങ്ങൾ അധികൃതർക്ക് കൈമാറിയത്.
സ്കൂളുകൾക്ക് സമീപം ‘കൂൾ’ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി പദാർഥങ്ങളുടെ വിൽപന സജീവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാൻ ഉൽപന്നങ്ങൾക്ക് സമാനമായ രീതിയിൽ വിപണനം ചെയ്യുന്ന ഇവയിൽ, ലഹരി വർധിപ്പിക്കുന്നതിനായി തകർത്ത കുപ്പിച്ചില്ലുകൾ പൊടിച്ചു ചേർക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം പദാർഥങ്ങൾക്ക് അടിമപ്പെടുന്ന വിദ്യാർഥികൾ പിന്നീട് കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളിലേക്ക് ആകർഷിക്കപ്പെടുന്നതായി കൗൺസലർമാർ പൊലീസിന് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ ഗൗരവകരമായ മറ്റൊരു കണ്ടെത്തൽ കൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ആനകളെ മയക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്ന്, ഡോസ് കുറച്ച് ലഹരിയായി ഉപയോഗിക്കുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത ചില കേസുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
കൂടാതെ, നിരോധിത ഗുളികകളും ലഹരി ആവശ്യങ്ങൾക്കായി വിൽപന നടത്തുന്നുണ്ട്. ഈ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്താനും വിൽപന കേന്ദ്രങ്ങൾ നിരീക്ഷിക്കാനും ഉന്നതതലത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

