ഡബ്ലിൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യക്ക് നിർണായക പോരാട്ടം. പരമ്പരയിലെ ആദ്യ മത്സരത്തിൽ നേരിട്ട
അപ്രതീക്ഷിത തോൽവിക്ക് ശേഷം, പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. തിരിച്ചുവരവ് ലക്ഷ്യമിട്ട് ടീമിൽ വലിയ മാറ്റങ്ങളോടെയാകും ഇന്ത്യ കളത്തിലിറങ്ങുക.
വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യത
ഇന്നത്തെ മത്സരത്തിൽ ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ ഉറ്റുനോക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ പ്ലേയിംഗ് ഇലവനിലേക്ക് ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
വൈഭവ് ടീമിലെത്തുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവന പുറത്താകാൻ സാധ്യതയുണ്ട്. വൈഭവിനെ ഓപ്പണറായി പരീക്ഷിക്കാനാണ് മാനേജ്മെന്റിന്റെ നീക്കം.
ആദ്യ മത്സരത്തിൽ സഞ്ജുവിന് മികച്ച സ്കോർ കണ്ടെത്താൻ കഴിയാതിരുന്നത് ടീം മാനേജ്മെന്റിനെ കടുപ്പിച്ചേക്കും. ബൗളിംഗ് നിരയിൽ അഴിച്ചുപണി
ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചെങ്കിലും, ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അവസാന ഓവറുകളിൽ വിട്ടുകൊടുക്കുന്ന റൺസ് ശ്രേയസ്, ഗംഭീർ എന്നിവർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഐറിഷ് ബാറ്റർമാർക്ക് ഡെത്ത് ഓവറുകളിൽ അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്നത് ബൗളിംഗ് നിരയുടെ വീഴ്ചയാണ്. അതിനാൽ, ടീമിൽ നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ആദ്യ മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങിയ പ്രിസദ്ധ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഒഴിവാക്കി പകരം രവി ബിഷ്ണോയി, കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

