പശ്ചിമേഷ്യയിൽ ഏകദേശം പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംഘർഷാവസ്ഥ അതീവ ഗുരുതരമാകുന്നു. ഹോർമൂസ് കടലിടുക്കിൽ കപ്പലാക്രമണം നടന്നതോടെയാണ് മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തത്.
ഈ സംഭവത്തിന് പിന്നാലെ ഇറാന്റെ വിവിധ ഡ്രോൺ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി ബഹ്റൈനിൽ ഇറാൻ ഡ്രോണാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബഹ്റൈൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. ഹോർമൂസ് പ്രതിസന്ധി ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ഒമാന്റെ സഹകരണത്തോടെ സജ്ജമാക്കിയ സുരക്ഷിത നാവിക ഇടനാഴി തകർക്കാൻ ഇറാൻ ശ്രമിച്ചതാണ് പുതിയ പ്രകോപനങ്ങൾക്ക് തുടക്കമിട്ടത്.
ഇതിന്റെ ഭാഗമായി എം വി എവർ ലൈലി എന്ന കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ നടപടി സമാധാന ധാരണകളുടെ ലംഘനമാണെന്ന് വിലയിരുത്തിയ അമേരിക്ക, ഇറാന്റെ തീരപ്രദേശങ്ങളിലുള്ള ഡ്രോൺ, മിസൈൽ, റഡാർ സംവിധാനങ്ങളെ ലക്ഷ്യം വെച്ച് തിരിച്ചടിക്കുകയും ചെയ്തു.
ഒമാൻ തീരത്തിന് സമീപം ഇന്ധന ടാങ്കർ വീണ്ടും ആക്രമിക്കപ്പെട്ടതോടെ ഹോർമൂസിലെ നാവിക സുരക്ഷ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. ലബനൻ – ഇസ്രയേൽ കരാറിലെ അനിശ്ചിതത്വം വെള്ളിയാഴ്ച ഒപ്പുവെച്ച ലബനൻ – ഇസ്രയേൽ സമാധാന കരാറും മേഖലയിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
തങ്ങളുടെ നിരായുധീകരണത്തിന് വഴിയൊരുക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതിനാൽ ഹിസ്ബുള്ള ഈ കരാർ തള്ളിക്കളഞ്ഞു. സുരക്ഷാ മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേലും.
ലബനന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ് ഈ കരാർ എന്നാരോപിച്ച് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. നയതന്ത്ര നീക്കങ്ങൾ അതേസമയം, സംഘർഷങ്ങൾക്കിടയിലും അയൽരാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇറാൻ ശ്രമം നടത്തുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ടെഹ്റാൻ അറിയിച്ചു. ഈ ആഴ്ച തന്നെ യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
കൂടാതെ, ജബൽ അലി പോർട്ട് വഴിയുള്ള ചരക്കു നീക്കവും പുനരാരംഭിക്കാൻ ഇറാൻ നടപടികൾ സ്വീകരിച്ചു വരുന്നു. മരവിപ്പിക്കപ്പെട്ട
300 ബില്യൻ ഫണ്ട് വീണ്ടെടുക്കുന്നതിന് ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കേണ്ടത് ഇറാൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

