ലെബനനും ഇസ്രായേലും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപപ്പെട്ട സമാധാന കരാറിനെ ഔദ്യോഗികമായി സ്വാഗതം ചെയ്ത് യുഎഇ രംഗത്തെത്തി.
ഈ കരാര്‍ ലെബനന്റെ പരമാധികാരം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഈ ധാരണ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലെബനന് ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ശുഭവാര്ത്തയ്ക്കിടയിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടരുകയാണ്.
ഇന്ന് അമേരിക്ക നടത്തിയ ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ജൂണ്‍ 18ന് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട
ധാരണാപത്രത്തിന് ശേഷം നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള സംഘര്‍ഷമാണിത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് ആരോപിച്ചാണ് പുലര്‍ച്ചെ അമേരിക്കന്‍ സേന ഇറാന്റെ ഡ്രോണ്‍, മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തത്.
ഇതിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന് ആക്രമണം നടത്തി. ബഹ്റൈനിലെ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സമാധാന കരാറുകളെ അട്ടിമറിക്കുന്ന നടപടിയാണ് ഇറാനില്‍ നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബഹ്റൈന്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മയും ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചതായും, അമേരിക്കയുടെ പ്രകോപനപരമായ നടപടികളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ഇറാന് ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

