കെസിഎൽ മൂന്നാം സീസണിന്റെ ആവേശത്തിന് മുന്നോടിയായി, ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക ടൂർണമെന്റ് സംഘടിപ്പിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. ആദ്യമായാണ് കാണികളെ ഉൾപ്പെടുത്തി ഇത്തരമൊരു ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ ജൂലൈ നാലാം തീയതി ആരംഭിക്കും. കഴിഞ്ഞ സീസണുകളിൽ കെസിഎല്ലിന് ലഭിച്ച മികച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, ക്രിക്കറ്റ് പ്രേമികളിലേക്ക് കായിക വിനോദത്തെ കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള ടർഫുകളിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വൻ പ്രചാരം നേടിയ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഫാൻ ലീഗ് സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 32 ടീമുകൾക്ക് വീതം മത്സരിക്കാൻ അവസരമുണ്ട്.
സോഫ്റ്റ് ടെന്നീസ് ബോൾ ഉപയോഗിച്ച് നോക്കൗട്ട് അടിസ്ഥാനത്തിലാണ് ജില്ലാതല മത്സരങ്ങൾ നടക്കുക. മത്സരക്രമം:
* തിരുവനന്തപുരം: ജൂലൈ 4, 5
* കോഴിക്കോട്: ജൂലൈ 11, 12
* തൃശൂർ: ജൂലൈ 18, 19
* കൊച്ചി: ജൂലൈ 25, 26
* ആലപ്പുഴ: ഓഗസ്റ്റ് 1, 2
* കൊല്ലം: ഓഗസ്റ്റ് 8, 9
ജില്ലാതലത്തിൽ വിജയികളാകുന്നവർക്കായി ചാമ്പ്യൻസ് റൗണ്ട് നടക്കും.
ഇതിൽ നിന്ന് പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ കെസിഎൽ ഫാൻ ലീഗ് കിരീടത്തിനായി മത്സരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകകളും ട്രോഫികളും ലഭിക്കും.
ജില്ലാതല ജേതാക്കൾക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. സംസ്ഥാനതല ഫൈനലിൽ വിജയിക്കുന്ന ടീമിന് 30,000 രൂപയും ചാമ്പ്യൻസ് ട്രോഫിയും സമ്മാനിക്കും.
കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ വിവരങ്ങൾ:
മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമുകൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.
11 അംഗങ്ങളുള്ള സ്ക്വാഡ് ആണ് വേണ്ടത്. ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.
വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ @KeralaCricketAssociation, @kcl_t20 എന്നീ പേജുകൾ ടാഗ് ചെയ്യണം. ഈ ലിങ്ക് താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ അയക്കണം:
* തിരുവനന്തപുരം, കൊല്ലം: 8943 935935
* കൊച്ചി, ആലപ്പുഴ: 8606 935935
* തൃശൂർ: 9539 019595
* കോഴിക്കോട്: 7356 935935
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

