നിയമസഭയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാന് നേരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരിതെളിച്ച സാഹചര്യത്തിൽ, മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
സഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ തെറ്റായ രീതിയിലാണ് പുറംലോകത്ത് വ്യാഖ്യാനിക്കപ്പെട്ടതെന്നും, ഈ വിവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ നടന്ന സംഭവത്തെക്കുറിച്ച് പി.കെ.
കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “വി ഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിന്റെ ബാക്കി. അല്ലാതെ കുട്ടനാട് എംഎൽഎയോട് അല്ല.
താനും മുഖ്യമന്ത്രിയും തമ്മിൽ സഭയിൽ വെച്ച് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തിന്റെ തുടർച്ചയായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണം.” മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റിദ്ധാരണാജനകമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, താനും മുഖ്യമന്ത്രിയും തമ്മിൽ മുൻപ് നടന്നുകൊണ്ടിരുന്ന സംഭാഷണത്തിന്റെ ഭാഗമായാണ് പരാമർശങ്ങൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരുകൾക്കിടെ, മുഖ്യമന്ത്രിക്ക് അനുകൂലമായ ഈ നിലപാട് പ്രസ്താവന ശ്രദ്ധേയമാകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

