പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുന്നതായി രാജ്യാന്തര വികസന കൺസൽറ്റന്റ് സംഘടനയായ ഐപിഇ ഗ്ലോബൽ പുറത്തുവിട്ട പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
തൊഴിലും ജീവനോപാധികളും ഏറ്റവുമധികം നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണ്.
പ്രവാസികൾ ഉൾപ്പെടെ 15 മുതൽ 20 ലക്ഷത്തോളം ആളുകളെയാണ് ഇറാൻ–ഇസ്രയേൽ സംഘർഷം നേരിട്ടും ഭാഗികമായും ബാധിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി ഹരിതാധിഷ്ഠിത ഊർജ–ഭക്ഷ്യരീതികളിലേക്ക് സംസ്ഥാനം ചുവടുമാറേണ്ടതുണ്ടെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ജൈവകൃഷി, സൗരോർജം, ഹരിത ഹൈഡ്രജൻ ഇന്ധനം, കാർഷിക–ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നഷ്ടപ്പെട്ട തൊഴിൽ അവസരങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഐപിഇ ഗ്ലോബൽ എംഡി അശ്വജിത് സിങ് അഭിപ്രായപ്പെട്ടു.
അതേസമയം, മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഹരിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിൽ കേരളം ഇനിയും മുന്നേറാനുണ്ടെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ സാധ്യതകളും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.
ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 85 ശതമാനവും ആശ്രയിക്കുന്ന സാഹചര്യത്തിൽ, നിലവിലെ യുദ്ധം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഐപിഇ കാലാവസ്ഥാ മാറ്റ വിഭാഗം മേധാവി അഭിനാഷ് മൊഹന്തി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

