ചങ്ങനാശേരിയുടെ ഗ്രാമീണ സൗന്ദര്യം വിളിച്ചോതുന്ന പറാലിലെ പാടശേഖരങ്ങൾ പിങ്ക് വസന്തമണിഞ്ഞു നിൽക്കുകയാണ്. ഈ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കാനായി കടമ്പാടം – ചേരിക്കലകം പാടശേഖര സമിതിയും വടക്കുംഭാഗം വൈബ് ക്ലബ്ബും സംയുക്തമായി പറാൽ കടമ്പാടം പാടശേഖരത്തിൽ ‘ആമ്പലോത്സവം’ സംഘടിപ്പിക്കുന്നു.
ഉദ്ഘാടനം
നാളെ രാവിലെ 8 മണിക്ക് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ് ആമ്പലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ ഒന്നാം വാർഡംഗം ലൈസമ്മ ആന്റണി അധ്യക്ഷത വഹിക്കും. യാത്രയും സൗകര്യങ്ങളും
ഏകദേശം 355 ഏക്കറോളം വിസ്തൃതിയുള്ള കടമ്പാടം പാടശേഖരത്തിലെ ആമ്പൽ വസന്തത്തിലൂടെ സഞ്ചാരികൾക്ക് വള്ളത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത നിരക്കിൽ വള്ളങ്ങൾ ലഭ്യമാണ്. പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്ന രാവിലെ 6 മുതൽ 9 മണി വരെയുള്ള സമയമാണ് കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം.
വെയിൽ കനക്കുന്നതോടെ ആമ്പൽ പൂക്കൾ കൂമ്പും. ഗ്രാമീണ ടൂറിസം വികസനം
മലരിക്കലിന് സമാനമായി പറാലിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വാർഡ് മെംബർ ആർ. പ്രസന്നൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “മലരിക്കൽ പോലെ പറാലിന്റെ ആമ്പൽ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാണ് ആമ്പലോത്സവത്തിലൂടെ ശ്രമിക്കുന്നത്.
ഒപ്പം നാട്ടുകാർക്ക് പുതിയ വരുമാന മാർഗത്തിനു കൂടെ പദ്ധതി വഴി തുറക്കും”. മറ്റ് പാടശേഖരങ്ങളിലെ കാഴ്ചകൾ
പറാൽ – കുമരങ്കരി റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടേറ്റി പാടശേഖരങ്ങളിലും ഇപ്പോൾ ആമ്പൽ പൂത്തു തുടങ്ങിയിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ആമ്പലുകളും ഇവിടെ കാണാം. അടുത്ത മാസം തുടക്കത്തോടെ ഈ പാടശേഖരങ്ങളിൽ ആമ്പൽ പൂക്കൾ പൂർണതോതിൽ വിരിഞ്ഞുനിൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

