ഫറോക്ക് താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് പിതാവിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബത്തിന്റെ ആരോപണം. നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്.
ജൂൺ 11-ന് പുലർച്ചെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മോഹൻദാസിനെ അടിയന്തര ചികിത്സയ്ക്കായി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തിയ തങ്ങളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ലെന്ന് മകൻ അരുൺ ദാസ് ആരോപിക്കുന്നു. ആശുപത്രി ടിക്കറ്റ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയുടെ പെരുമാറ്റം അങ്ങേയറ്റം അനാസ്ഥ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശുപത്രിയിലെ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ യഥാസമയം പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അനാസ്ഥയും ബോധ്യപ്പെട്ടതോടെ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബം നിർബന്ധിതരാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

