ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തൻ സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചു. തിരുപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ രാജൻ പി.
നായർ ആണ് 37 പവൻ അഥവാ 299.9 ഗ്രാം തൂക്കം വരുന്ന, കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.
രാധ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അസിസ്റ്റന്റ് മാനേജർ എം.
ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വഴിപാട് ഏറ്റുവാങ്ങിയത്. തുടർന്ന് സോപാനപ്പടിയിൽ വെച്ച് ഭഗവാന് കിരീടം ചാർത്തി ഉച്ചപൂജ നടത്തി.
വഴിപാട് സമർപ്പിച്ച രാജൻ പി. നായർക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ പ്രസാദങ്ങളായ കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവ നൽകി.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്വർണ്ണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

