ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു.
തിങ്കളാഴ്ച കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണ്ണായകമായ ഈ നടപടി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം എട്ട് മണിക്കൂറോളം നീണ്ടുനിന്നു.
എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. 2025-ൽ സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടന്ന സംഭവത്തിലാണ് പ്രധാനമായും അന്വേഷണം കേന്ദ്രീകരിച്ചത്.
2019-ലെ കേസുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും പൂർത്തിയായ സാഹചര്യത്തിലാണ്, 2025-ൽ നടന്ന സമാനമായ നീക്കങ്ങളെക്കുറിച്ച് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

