പേരാമ്പ്ര: സംസ്ഥാനത്ത് കാലവർഷക്കെടുതികൾ മുന്നിൽക്കണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷൻ മൺസൂൺ പരിശോധനയുടെ ഭാഗമായി, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമൂസ നിർമാണ യൂണിറ്റ് അധികൃതർ അടച്ചുപൂട്ടി. കുരുടി മുക്കിൽ പ്രവർത്തിക്കുന്ന കോഫി ഇൻ എന്ന സ്ഥാപനത്തിലാണ് നടപടി സ്വീകരിച്ചത്.
പരിശോധനയിൽ, വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിർമിച്ച ആയിരത്തോളം സമൂസകൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മറ്റ് ആരോഗ്യ പരിശോധന രേഖകളോ ഹാജരാക്കാൻ ഉടമസ്ഥർക്ക് സാധിച്ചില്ല. ഉൽപന്ന നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം തെളിയിക്കുന്ന പരിശോധന റിപ്പോർട്ടും അധികൃതർക്ക് ലഭ്യമാക്കിയില്ല.
നിർമാണ യൂണിറ്റ് അതീവ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന വിധത്തിൽ സുരക്ഷിതമല്ലാത്ത കെട്ടിടത്തിലായിരുന്നു പ്രവർത്തനം.
കൂടാതെ, ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട പ്രാഥമിക ശുചിത്വ മാനദണ്ഡങ്ങളായ ഗ്ലൗസ്, ഹെഡ് ക്യാപ് എന്നിവയൊന്നും തൊഴിലാളികൾ ഉപയോഗിച്ചിരുന്നില്ല.
ഇത് ഗുരുതരമായ വീഴ്ചയായി ഉദ്യോഗസ്ഥർ വിലയിരുത്തി. പേരാമ്പ്ര ഭക്ഷ്യസുരക്ഷാ ഓഫിസർ ഡോ.
വിജി വിൽസൻ, പി.അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

