പാലക്കാട് ജില്ലാ സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിൽ മുൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനം. സംഘടനാപരമായ അവഗണനയും തെരഞ്ഞെടുപ്പ് പരാജയത്തിലെ വീഴ്ചകളും പ്രതിനിധികൾ ചർച്ചയിൽ ഉയർത്തിക്കാട്ടി.
തൃത്താല, ഷോർണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിനിധികളാണ് ചർച്ചയിൽ വിമർശനങ്ങളുമായി രംഗത്തെത്തിയത്. സംഘടനയിൽ മത്സരിക്കാൻ സന്നദ്ധരായ അർഹരായ ഒട്ടേറെ യുവാക്കൾ ഉണ്ടായിരുന്നിട്ടും, സ്ഥാനാർത്ഥി നിർണയത്തിൽ അവരെ പരിഗണിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം പാളിയെന്നും ഇത് തിരിച്ചടിക്ക് കാരണമായെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, സഹകരണ സംഘങ്ങളിലെ നിയമനങ്ങളിലും സർക്കാർ ഉത്തരവുകൾ നടപ്പിലാക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിന് മാത്രമല്ല, താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകർക്കും തുല്യമായ പങ്കുണ്ടെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു. പാർട്ടി സംവിധാനങ്ങളിലെ പോരായ്മകൾ തിരുത്തി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയാണ് സമ്മേളനത്തിൽ ഉയർന്നുവന്ന പ്രധാന വികാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

