കൊല്ലം ആര്യങ്കാവിൽ നടന്ന പൊതുപരിപാടിയിൽ വെച്ചാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർണായക പരാമർശങ്ങൾ നടത്തിയത്. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പാക്കാതിരുന്നതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചത് സിപിഐയുടെ ഇടപെടലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ ബിജെപിക്ക് മുന്നിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ കീഴടങ്ങി എന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എം ശ്രീ പദ്ധതി നടപ്പാക്കിയാൽ അത് ചരിത്രത്തിൽ മാഞ്ഞുപോകാത്ത കളങ്കമായി മാറിയേനെ എന്ന് അഭിപ്രായപ്പെട്ട
ബിനോയ് വിശ്വം, സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കഴിയുമെന്നും പറഞ്ഞു. ഐക്യമെന്ന സങ്കൽപ്പം സമരങ്ങളുമായി കൂടി ചേർന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമരമില്ലാത്ത ഐക്യം പൂർണ്ണമല്ലെന്നും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആര്യങ്കാവിലെ പരിപാടിയിൽ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

