ദില്ലിയിലെ മുണ്ടക വ്യവസായ മേഖലയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ട് പേർ കൂടി അപകടത്തിൽപ്പെട്ടത്.
വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, അതിനുമുമ്പേ മൂവരും മരണപ്പെട്ടിരുന്നു. ടാങ്കിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്ത്പുരി സ്വദേശികളായ അരുൾ, സന്ദീപ്, ചാന്ത് എന്നിവരാണ് മരണപ്പെട്ടത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

