തീരദേശ ഖനന മേഖലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായി ആരോപണം. ഖനനം സ്വകാര്യവൽക്കരിക്കില്ലെന്ന് സഭയിൽ വ്യക്തമാക്കിയ സർക്കാർ, മറുവശത്ത് തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചെന്ന് ഷോൺ ജോർജ് ആരോപിച്ചു.
കെ.എം.എം.എൽ (KMML) മായി തങ്ങൾ ധാരണയിലെത്തിയതായി പ്രസ്തുത കമ്പനി തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവോർജ്ജ നിർമ്മാണത്തിന് അത്യന്താപേക്ഷിതമായ തോറിയം ഉൾപ്പെടെയുള്ള ധാതുക്കൾ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് രാജ്യസുരക്ഷയ്ക്ക് കനത്ത ഭീഷണിയാണെന്ന് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകി.
സംസ്ഥാന ബജറ്റിൽ പോലും ഉൾപ്പെടുത്താത്ത ഈ നീക്കത്തിന് പിന്നിൽ വൻ സാമ്പത്തിക അഴിമതിയുണ്ടെന്നും, മുൻപ് ഉയർന്നുവന്ന മാസപ്പടി വിവാഹങ്ങൾക്ക് സമാനമായ കൊള്ള തുടരാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ച വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

