അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് നിർണ്ണായകമായ നടപടികൾ സ്വീകരിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉപാധ്യക്ഷനുമായ ചമ്പത് റായി, ട്രസ്റ്റ് അംഗമായ അനിൽ മിശ്ര എന്നിവർ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന കർശന നിർദ്ദേശം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ ചമ്പത് റായിയുടെ സഹായിയായ ടിന്നു യാദവ് ഉൾപ്പെടുന്നു. ഇയാളിൽ നിന്ന് ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോലുകൾ അന്വേഷണസംഘം കണ്ടെടുത്തു.
സംഭവത്തിൽ ക്ഷേത്ര മാനേജ്മെന്റുമായി ബന്ധമുള്ള മറ്റ് വ്യക്തികളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

