പൂപ്പാറ ടൗണിൽ സർക്കാർ ഭൂമി കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത കട ശാന്തൻപാറ പോലീസ് പൊളിച്ചുനീക്കി.
ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും വിൽപന കേന്ദ്രമായി ഈ സ്ഥലം പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ കട
നടത്തിയിരുന്ന കെ.ഇൗശ്വരനെതിരെ (47) ലഹരി വസ്തുക്കൾ കൈവശം വച്ചതിനും വിൽപന നടത്തിയതിനും അഞ്ച് വ്യത്യസ്ത കേസുകൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ലഹരി ഉപയോഗത്തെ തുടർന്ന് ഈ കടയുടെ പരിസരത്ത് സ്ഥിരമായി സംഘർഷങ്ങൾ അരങ്ങേറിയിരുന്നതായും അധികൃതർ അറിയിച്ചു.
നടപടികളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ കട പൊളിച്ചുനീക്കാൻ ശാന്തൻപാറ സിഐ എസ്.ശരത് ലാൽ ഇൗശ്വരന് ഔദ്യോഗികമായി നോട്ടിസ് നൽകുകയും, വിവരം ശാന്തൻപാറ പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തങ്ങളെ ഒഴിപ്പിക്കാൻ പോലീസിന് അധികാരമില്ലെന്ന് വാദിച്ചുകൊണ്ട് ഇൗശ്വരൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച പോലീസ്, പ്രതിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
തുടർന്ന്, അനധികൃത നിർമാണം പൊളിച്ചുനീക്കാൻ കോടതി പോലീസിന് അനുമതി നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രവുമായി എത്തി പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന കട
പൂർണമായും നീക്കം ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

