ജയ്പൂർ: നഗരത്തിലെ തിരക്കേറിയ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭർത്താവിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും ഭാര്യ പരസ്യമായി മർദ്ദിച്ചു. ബുധനാഴ്ച രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
തന്റെ ഭർത്താവ് മറ്റൊരു യുവതിയുമായി ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ഭാര്യ, ഇവരെ പിന്തുടർന്നെത്തി വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
ബൈക്ക് നിർത്തിയ ഉടൻ തന്നെ, അതിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ഭാര്യ മർദ്ദനം തുടങ്ങി. ഭർത്താവ് ഇത് തടയാൻ ശ്രമിച്ചെങ്കിലും, ഇയാളുടെ കോളറിൽ പിടിച്ചുവലിച്ച് മുഖത്തടക്കം നിരന്തരം മർദ്ദിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വൻ ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടിയിരുന്നു. “കാമുകിയെ വിട്, ആദ്യം ഭർത്താവിന് കൊടുക്ക്” എന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ ആക്രോശിക്കുന്നുണ്ടായിരുന്നു.
താൻ തിരിച്ചറിയപ്പെടാതിരിക്കാൻ ഹെൽമെറ്റ് ധരിച്ചുനിന്ന ഭർത്താവിനെ, ജനക്കൂട്ടം ആവശ്യപ്പെട്ടതനുസരിച്ച് ഭാര്യ ഹെൽമെറ്റ് അഴിച്ചുമാറ്റി വീണ്ടും മർദ്ദിച്ചു. താൻ വീട്ടിൽ വെച്ചും ഇയാളിൽ നിന്ന് മർദ്ദനം നേരിടാറുണ്ടെന്ന് ഭാര്യ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന ഈ സംഘർഷം, ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്. ഇതിനിടെ ഭർത്താവ് ഒപ്പമുണ്ടായിരുന്ന യുവതിയെ അവിടെ നിന്ന് മാറ്റി സുരക്ഷിതയാക്കി.
സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ, ബജാജ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ആരിൽ നിന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും, പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

