ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ ജവാൻ മദ്യ ഉൽപാദനം നിർത്തിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
മദ്യക്കുപ്പികളുടെ ലഭ്യതക്കുറവ് കാരണമാണ് ഉൽപാദനം സ്തംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ട്രാവൻകൂർ ഷുഗേഴ്സ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
ഉൽപാദനം നിലയ്ക്കുന്നതിന് മൂന്നു മാസം മുമ്പ് തന്നെ കുപ്പികൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. കരാർ കാലാവധി നീട്ടി നൽകിയിട്ടും ഫലപ്രദമായി ബോട്ടിലുകൾ എത്തിക്കാൻ കരാറുകാർക്കായില്ല.
ഈ പ്രതിസന്ധി സർക്കാർ തലത്തിൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറായില്ല. ഉൽപാദനം തടസ്സപ്പെട്ടത് ഖജനാവിലേക്ക് വലിയ തോതിലുള്ള റവന്യൂ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, സർക്കാർ വിഷയം അതീവ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി അറിയിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തുന്നതിനായി ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റവന്യൂ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്താനും അന്വേഷണത്തിൽ നിർദ്ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനത്തിൽ ഇടയ്ക്കിടെ ഇത്തരം അടച്ചിടലുകൾ ഉണ്ടാകുന്നതിനെക്കുറിച്ചും, ഇതിന്റെ ഗുണഭോക്താക്കൾ ആരാണെന്നും വിശദമായ അന്വേഷണം നടത്തും.
സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ള എല്ലാ പരാതികളും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

