ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും പശ്ചാത്തലത്തിൽ വരാനിരിക്കുന്ന രൂക്ഷമായ വരൾച്ചയെയും ശുദ്ധജലക്ഷാമത്തെയും അതിജീവിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രത്യേക പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ.
എം.ആർ. രമേഷ് കുമാർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.
കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അന്റാർട്ടിക്കയിലെ തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ അദ്ദേഹം ദൃശ്യാവതരണത്തിലൂടെ വിശദീകരിച്ചു. “സ്ഫോടനാത്മക കാർബൺ വ്യാപനം തടയാൻ യോജിച്ചുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്ന്” അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻകൈയെടുത്താണ് പരിപാടി ഒരുക്കിയത്. കോളജ് ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.
തോമസ് പുളിക്കൻ, പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടികുളം, അധ്യാപകരായ സിറിൽ സൈമൺ, എം.വി.ദിവ്യമോൾ എന്നിവർ സംസാരിച്ചു. സെമിനാറിനോട് അനുബന്ധിച്ച് ലോകരാജ്യങ്ങൾ പുറത്തിറക്കിയ ഫുട്ബോൾ സ്റ്റാമ്പുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
കൂടാതെ, അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ജന്മദിനാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

