പാലക്കാട് ജില്ലയിലെ വിപണിയിൽ നാളികേരത്തിന് വീണ്ടും വില വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താഴ്ന്നുനിന്ന വില 40 രൂപ നിലവാരത്തിലേക്ക് തിരികെയെത്തി.
ഇന്നലെ വിപണിയിൽ ഒരു കിലോ നാളികേരത്തിന് 40 മുതൽ 42 രൂപ വരെയാണ് വില ലഭിച്ചത്. ഈ വർഷം തുടക്കത്തിൽ സ്ഥിരത പുലർത്തിയിരുന്ന വില കഴിഞ്ഞ മാസമാണ് 40 രൂപയ്ക്ക് താഴേക്ക് വീണത്.
വിപണിയിലെ ഈ മാറ്റത്തിന് പിന്നിൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കൊപ്ര വിലയിലുണ്ടായ വർധനവാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിൽ കൊപ്രയുടെ വില 110 രൂപയിൽ നിന്ന് 139 രൂപയായി ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്.
തമിഴ്നാട്ടിലെ അവിനാശി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പാലക്കാടൻ വിപണിയിലേക്ക് ആവശ്യമായ നാളികേരം കൂടുതലായും എത്തുന്നത്. ജില്ലയുടെ ആഭ്യന്തര ഉൽപ്പാദനം നിലവിൽ കുറവായതിനാൽ വിപണി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
നാളികേര കർഷകർക്ക് ഈ വില വർധനവ് വലിയൊരാശ്വാസമാണ് നൽകുന്നത്. അതേസമയം, വരും ദിവസങ്ങളിലും വില ഇതേ നിലയിൽ തുടരുകയാണെങ്കിൽ അത് വെളിച്ചെണ്ണയുടെ വിപണി വിലയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

