രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിൽ നേരിട്ട
പ്രതിസന്ധികൾ കണക്കിലെടുത്താണ് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. സിലിണ്ടറുകളുടെ വിലവർധനയ്ക്കൊപ്പം വിതരണ നിയന്ത്രണം കൂടി വന്നതോടെ സംസ്ഥാനത്തെ ഹോട്ടൽ മേഖലയുൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.
എന്നാൽ, നിലവിൽ യുദ്ധത്തിന് മുൻപുള്ള സാധാരണ നിലയിലേക്ക് വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി **കേന്ദ്ര പെട്രോളിയം മന്ത്രാലയം** അറിയിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
അന്ന് രാജ്യത്തെ കുടുംബങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നയമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണങ്ങൾ നീക്കി വിതരണം പഴയ രീതിയിലാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

