കരകുളം പുരവൂർകോണത്ത് അതിർത്തിയിൽ നിൽക്കുന്ന തെങ്ങിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കം ഹൈക്കോടതിയുടെ ഇടപെടലിനുശേഷവും തുടരുന്നു. പ്രശ്നത്തിൽ ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ച് 2 ദിവസം പിന്നിട്ടിട്ടും തർക്കത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട തുടർ നടപടികളെക്കുറിച്ച് പ്രതികരിക്കാൻ ഹർജിക്കാരൻ തയ്യാറായില്ല.
“തുടർ നടപടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്താനില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.” അതേസമയം, മറുഭാഗത്ത് തെങ്ങിന്റെ ഉടമയും നിലപാട് വ്യക്തമാക്കി. “ഹർജിക്കാരൻ ഒത്തുതീർപ്പിന് തയാറായാൽ തുടർന്നുള്ള കാര്യം ആലോചിക്കാമെന്ന് തെങ്ങിന്റെ ഉടമയും പറഞ്ഞു.” പ്രശ്നപരിഹാരത്തിനായി വഴയില വാർഡ് അംഗം എൽ.എസ്.അനുഷയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തെങ്ങിന്റെ ഉടമയെ കഴിഞ്ഞ ദിവസം കണ്ടുവെങ്കിലും ഹർജിക്കാരനെ കാണാൻ സാധിച്ചിട്ടില്ലെന്ന് വാർഡ് അംഗം അറിയിച്ചു. തനിക്ക് കുടുംബത്തിനും ഈ തെങ്ങ് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
ഇത്തരം തർക്കങ്ങൾ ഒഴിവാക്കണമെന്നും, അയൽവാസികൾ ഒരുമിച്ച് ചായ കുടിച്ച് സൗഹൃദപരമായി പ്രശ്നം പരിഹരിക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

