കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിൽ കുടുംബപ്രശ്നം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം ശക്തം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഏകദേശം രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നടക്കാവിലെ ഒരു ഫ്ലാറ്റിൽ ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.
ഈ നടപടികൾക്കിടയിൽ, പൊലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ യുവതിയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തി ആശ്വസിപ്പിക്കുന്നതിനിടെ ശരീരത്തിൽ സ്പർശിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

