മുളക്കുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിലെ ശുശ്രൂഷകൻ അകാലനിര്യാതനായി. കൊട്ടാരക്കര മാറനാട് സഭാംഗമായ ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ആണ് മരണപ്പെട്ടത്.
മുളക്കുഴയിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൺവൻഷൻ ക്വയറിൽ ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അപകടത്തെത്തുടർന്ന് മൃതദേഹം കല്ലിശേരിയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞുമോൻ ആണ് പിതാവ്.
മാതാവ് ലാലി. ഏക സഹോദരി കൃപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

