സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
നാളെ മുതൽ പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. പെൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ വിവിധ ക്ഷേമനിധി ബോർഡുകൾക്ക് കീഴിലുള്ള പെൻഷനുകളും നാളെ മുതൽ തന്നെ ലഭ്യമാകും.
കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് മാസത്തെ പെൻഷൻ വിതരണം വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ജൂൺ മാസത്തെ തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
കർശന നിർദ്ദേശം അനുവദിച്ച തുക ഉപയോഗിച്ച് പെൻഷൻ വിതരണം അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ പൂർത്തിയാക്കണമെന്നാണ് ധനവകുപ്പിന്റെ കർശന നിർദ്ദേശം. സമയബന്ധിതമായി തന്നെ അർഹരായവർക്ക് പെൻഷൻ എത്തിക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

