കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി വിദ്യാർത്ഥിയടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. അപകടത്തിന് കാരണമായ വാഹനത്തിന് കൃത്യമായ പരിശോധനകൾ നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കരുനാഗപ്പള്ളി സബ് ആർ.ടി.ഒ ഓഫീസിലെ എം.വി.ഐ സുധിൻ ഗോപി, എ.എം.വി.ഐ ശരത് എസ് കുമാർ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുക്കോളിമുക്കിൽ വെച്ച് നടന്ന ദാരുണമായ അപകടത്തിന്റെ വിവരങ്ങൾ ഇങ്ങനെ: അമ്പലപ്പുറം ഭാഗത്ത് നിന്നും മണ്ണ് കയറ്റി അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ആദ്യം ഒരു ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത മതിലിലേക്കും പാഞ്ഞു കയറി.
തുടർന്ന് വാഹനം മറിയുകയും വാഹനത്തിലുണ്ടായിരുന്ന മണ്ണും തകർന്ന ഷെഡിന്റെ അവശിഷ്ടങ്ങളും ബസ് സ്റ്റോപ്പിൽ നിന്നിരുന്നവരുടെ ദേഹത്തേക്ക് വീഴുകയും ചെയ്തു. അപകടസമയത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെ 15 ഓളം പേർ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു.
ചിലർ ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായെങ്കിലും, മണ്ണിനടിയിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

