കോഴിക്കോട് വടകരയിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത വൻ തുകയുമായി വ്യാപാരി പിടിയിൽ. മനോജ് ജ്വല്ലറി ഉടമയായ മനോജ് ആണ് പൊലീസിന്റെ പിടിയിലായത്.
മഹാരാഷ്ട്രയിൽ നിന്ന് കാറിൽ പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പൊലീസ് സംഘം പണം കണ്ടെത്തിയത്.
ഡാൻസാഫ് (DANSAF) ടീമും വടകര പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ പ്രതിക്ക് സാധിച്ചില്ല.
തുടർന്ന് പ്രതിയെയും പണം കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

