തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്രതാരവുമായ വിജയിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചകൾക്ക് മറുപടിയുമായി നടി തൃഷ രംഗത്തെത്തി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ വിജയിന് ആശംസകളുമായി എത്തിയപ്പോൾ, തൃഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ആശംസകൾ വരാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഇതിനു പുറമെ, ഇൻസ്റ്റാഗ്രാമിൽ വിജയിനെ തൃഷ അൺഫോളോ ചെയ്തെന്ന റിപ്പോർട്ടുകളും പ്രചരിച്ചു. ഇതോടെ ഇരുവരും തമ്മിൽ അകന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി.
എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾക്കൊപ്പമെല്ലാം വിരാമമിട്ടുകൊണ്ടാണ് തൃഷ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വിജയിനൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഒരു മേശപ്പുറത്ത് നിരത്തി വെച്ചിരിക്കുന്ന കേക്കുകളും അതിനു പിന്നിലിരിക്കുന്ന വിജയിനെയും തൃഷയെയും ചിത്രത്തിൽ കാണാം. “എല്ലാത്തിനും മൂല്യമുണ്ടാക്കുന്ന ആ വ്യക്തിക്ക് പിറന്നാൾ ആശംസകൾ” എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവെച്ചത്.
ഇൻസ്റ്റാഗ്രാമിൽ 38 മിനിറ്റിനുള്ളിൽ നാല് ലക്ഷത്തോളം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. വിജയിന്റെയും തൃഷയുടെയും ബന്ധത്തെക്കുറിച്ച് നേരത്തെയും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
വിജയിന്റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇത്തരം ചർച്ചകൾ ആരംഭിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്.
നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരം, വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങ്, നടൻ അജിത്തിന്റെ മാതാവ് അന്തരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ എത്തിയ സന്ദർഭം തുടങ്ങി പല വേദികളിലും ഇരുവരും ഒന്നിച്ചെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾക്കിടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രചരണങ്ങളിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, വിജയ് നായകനായി എത്തുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സെൻസർ ബോർഡ് തടസ്സങ്ങളെത്തുടർന്ന് ജനുവരിയിൽ നിശ്ചയിച്ചിരുന്ന റിലീസ് മുടങ്ങിയിരുന്നു.
പിറന്നാളിനോടനുബന്ധിച്ചെങ്കിലും ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

