ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രണ്ടാം ഘട്ട
അവാർഡ് ദാന ചടങ്ങിൽ മലയാളികൾക്ക് അഭിമാന നിമിഷങ്ങളായിരുന്നു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി.
തോമസ്, പി. നാരായണൻ എന്നിവർ പത്മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങി.
ചലച്ചിത്ര താരം മമ്മൂട്ടി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷൺ ബഹുമതികൾ സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾക്ക് പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചു.
മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ.ഇ.
മുത്തുനായകം, പരിസ്ഥിതി പ്രവർത്തക കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്. എറണാകുളത്ത് ജനിച്ച എൻ.
രാജ ഉത്തർപ്രദേശ് പട്ടികയിലാണ് പത്മശ്രീ നേടിയത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ മുൻ ഡീനും ഇമെരിറ്റസ് പ്രഫസറുമാണ് അദ്ദേഹം.
പത്മഭൂഷൺ പുരസ്കാരങ്ങൾ
മഹാരാഷ്ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ, ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വി.കെ. മൽഹോത്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക്, ഗായിക അൽക്ക യാഗ്നിക്, പരസ്യരംഗത്തെ പ്രമുഖൻ പിയൂഷ് പാണ്ഡെ എന്നിവരടക്കം 18 പേർ പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.
ഇതിൽ ഷിബു സോറൻ, വി.കെ. മൽഹോത്ര, പിയൂഷ് പാണ്ഡെ എന്നിവർക്ക് മരണാനന്തര ബഹുമതിയാണ് നൽകിയത്.
പത്മശ്രീ പുരസ്കാരങ്ങൾ
ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ, ഹോക്കി താരം സവിത പുനിയ, ടെന്നിസ് താരം വിജയ് അമൃത് രാജ്, പാരാലിമ്പിക്സ് സ്വർണ മെഡൽ ജേതാവ് പ്രവീൺകുമാർ, കർണാടക സംഗീതജ്ഞരായ ഗായത്രി ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം, മുൻ ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണി എന്നിവരുൾപ്പെടെ 131 പേർക്ക് പത്മശ്രീ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

