കൊൽക്കത്തയിൽ നടന്ന നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മമത ബാനർജിയെ നീക്കം ചെയ്തതായി വിമത പക്ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. പാർട്ടിയുടെ പുതിയ അധ്യക്ഷനായി അരൂപ് റോയിയെ തിരഞ്ഞെടുത്തതായും വിമത വിഭാഗം അറിയിച്ചു.
കൂടാതെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായും ഇവർ വ്യക്തമാക്കി. ഈ തീരുമാനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി അറിയിച്ചു.
ന്യൂ ടൗണിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഋതബ്രത ബാനർജിയുടെയും വിമത എംഎൽഎമാരുടെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. അരൂപ് റോയ്, ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ തുടങ്ങിയ പ്രമുഖ നേതാക്കളും കൊൽക്കത്ത, ഹൗറ, മുർഷിദാബാദ് ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുത്തു.
പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ഭരണഘടനാപരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതെന്ന് വിമത വിഭാഗം വിശദീകരിക്കുന്നു. പാർട്ടി ഭരണഘടന പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ ദേശീയ വർക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.
എന്നാൽ, 2022 ഫെബ്രുവരിയിൽ നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി അവസാനിച്ചിട്ടും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ നേതൃത്വം തയ്യാറായില്ലെന്ന് ഋതബ്രത ബാനർജി യോഗത്തിൽ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ നേതൃത്വം തങ്ങൾ ഏറ്റെടുക്കുന്നതെന്ന് വിമത പക്ഷം അവകാശപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

