കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ചട്ടവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
5,500 രൂപയാണ് പിഴയായി ഈടാക്കിയത്. ആംബുലൻസിന്റെ മുകൾഭാഗത്തായി രണ്ട് അധിക ലൈറ്റുകൾ ഘടിപ്പിച്ചതാണ് നിയമലംഘനമായി കണ്ടെത്തിയത്.
കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്തുകൂടി സർവീസ് നടത്തുന്നതിനാലാണ് സുരക്ഷ മുൻനിർത്തി അധിക ലൈറ്റുകൾ ഘടിപ്പിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ വിശദീകരിച്ചു. എങ്കിലും നിലവിലെ നിയമങ്ങൾ പ്രകാരം ആംബുലൻസുകളിൽ ഒരു ബീക്കൺ ലൈറ്റും സൈറണും മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള വാഹന മോഡിഫിക്കേഷനുകൾക്കെതിരെ കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

