സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ 35 ദിവസം തികയുന്നില്ലെങ്കിലും, ഭരണകൂടത്തിന്റെ ദിശാബോധം മനസ്സിലാക്കാൻ ഈ സമയം തന്നെ ധാരാളമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാകുന്നത് ഏതെങ്കിലും പ്രത്യേക മുന്നണി അധികാരത്തിലിരിക്കുന്നത് കൊണ്ടാണ് എന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് എംഎൽഎ വ്യക്തമാക്കി. “പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ.
ഇവിടെ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങളുടെ കാഴ്ചപ്പാട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധി നിയന്ത്രണത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ പ്രതിപക്ഷം സന്നദ്ധമാണെന്നും, എന്നാൽ രോഗ പ്രതിരോധത്തിനായി ഫലപ്രദമായ അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

