കോഴിക്കോട് ജില്ലയിൽ മലേറിയ രോഗബാധ വീണ്ടും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷന് കീഴിലെ ഈസ്റ്റ് ഹിൽ വാർഡിലാണ് പുതിയ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയിൽ മുൻപും സമാനമായ രീതിയിൽ മലേറിയ റിപ്പോർട്ട് ചെയ്തിരുന്നു. വളയം ടൗണിലെ പതിനാലാം വാർഡിലുള്ള ഉത്തർപ്രദേശ് സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനുപുറമെ, ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ സ്വദേശിയായ 63 വയസ്സുകാരനും, തിക്കോടിയിൽ താമസിക്കുന്ന അതിഥി തൊഴിലാളിക്കും രോഗം ബാധിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ് നിലവിൽ ഈ പ്രദേശങ്ങൾ.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ഭീതി തുടരുകയാണ്. രോഗബാധയെത്തുടർന്ന് ഗുരുവായൂർ സ്വദേശിയായ 67 വയസ്സുകാരൻ കൂടി മരണത്തിന് കീഴടങ്ങി.
ഈ മാസം മാത്രം ഇതുവരെ 13 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച നാല് പേരുടെ മരണമാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

