കോഴിക്കോട് ജില്ലയിലെ വടകര ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തില്‍ വീണ്ടും മോഷണം. പകല്‍ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ യുവാവ് ഭണ്ഡാരം തകര്‍ത്ത് പണവുമായി കടന്നുകളയുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. ക്ഷേത്രപരിസരത്ത് ആളില്ലാത്ത സമയം നോക്കിയെത്തിയ മോഷ്ടാവ് കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്.
ഭണ്ഡാരം ബലം പ്രയോഗിച്ച് തുറന്ന ശേഷം അതിലുണ്ടായിരുന്ന മുഴുവന്‍ തുകയും കവര്‍ന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഈ ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വടകര പൊലീസില്‍ പരാതി നല്കി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ ക്ഷേത്രത്തില്‍ നടക്കുന്ന രണ്ടാമത്തെ മോഷണമാണിതെന്ന് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

