പയ്യന്നൂർ ബ്ലോക്ക് സമ്മേളനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം. ക്രിമിനൽ കേസുകളിൽ പ്രതികളായവരെ സംഘടനയുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുത്തതാണ് തർക്കങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന ടി.സി.വി. നന്ദകുമാറിനെയാണ് സംഘടനയുടെ പയ്യന്നൂർ ബ്ലോക്ക് ട്രഷററായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൊലക്കേസിലും പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് ഇദ്ദേഹം. കഴിഞ്ഞ കമ്മിറ്റിയിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന നന്ദകുമാറിനെ ജയിലിൽ കഴിയുമ്പോഴും വീണ്ടും പ്രധാന പദവിയിൽ നിയമിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇതിന് പുറമെ സമ്മേളന നഗരിയിൽ ജയിലിലുള്ള പ്രതികളുടെ സന്ദേശങ്ങൾ വായിച്ചതും ശ്രദ്ധേയമായി. നിലവിൽ ജയിൽവാസം അനുഭവിക്കുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വി.കെ.
നിഷാദിന്റെയും പുതിയ ട്രഷററായി നിയമിതനായ ടി.സി.വി. നന്ദകുമാറിന്റേയും സന്ദേശങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.
ജയിലിൽ കഴിയുന്നവർക്ക് സംഘടനയിൽ വീണ്ടും നിർണ്ണായക ചുമതലകൾ നൽകിയ നടപടിയിൽ സംഘടനയ്ക്കുള്ളിൽ തന്നെ എതിരഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

