കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത അമ്പായത്തോട് – തലപ്പുഴ – 44–ാം മൈൽ ചുരമില്ലാപ്പാതയുടെ നിർമ്മാണ നടപടികൾക്ക് തുടക്കമായി. പേരാവൂർ മേഖലയുടെ സമഗ്ര വികസനത്തിൽ നിർണായകമാകുന്ന ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിഷൻ 2030 വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട
കാര്യങ്ങൾ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സണ്ണി ജോസഫ് വിശദീകരിച്ചത് ഇപ്രകാരമാണ്:
‘യൂസർ ഏജൻസിയെ നിശ്ചയിച്ച്, റോഡിന് ഭൂമി ഏറ്റെടുക്കാൻ അപേക്ഷനൽകുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ദീർഘകാലം പരിശ്രമിച്ചാൽ മാത്രമാണ് ഇത്തരം റോഡുകൾ സാധ്യമാകുക. മാനന്തവാടി – മട്ടന്നൂർ റോഡ് കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണ്.’ വയനാടുമായി കൂടുതൽ ഗതാഗത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള പുതിയ റോഡ് നിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

