സംസ്ഥാനത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ഓപ്പറേഷനായ തൂഫാൻ ദ നാർക്കോ ഹണ്ടിന്റെ ഭാഗമായി ഇന്ന് മാത്രം രജിസ്റ്റർ ചെയ്തത് 144 കേസുകൾ. വിവിധ ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 153 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പരിശോധനയിൽ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ മലബാർ സന്ദർശന വേളയിൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിരമേശ് ചെന്നിത്തല മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
തൂഫാൻ ദ നാർക്കോ ഹണ്ടിന് ജനകീയ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വിവിധ മതനേതാക്കളെ നേരിൽക്കണ്ടത്. ഇതിന്റെ ഭാഗമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിക്കുകയും അദ്ദേഹത്തിന് ‘തൂഫാൻ വാരിയർ ബാഡ്ജ്’ നൽകി ആദരിക്കുകയും ചെയ്തു.
ലഹരിക്ക് എതിരായ പോരാട്ടത്തിൽ മതമേഖലയിൽ നിന്നുള്ള പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

