പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി അധികൃതരുടെ തീരുമാനം. വിസ കാലാവധി അവസാനിച്ചവർക്കും രാജ്യത്ത് നിയമപരമായ അനുമതിയില്ലാതെ തുടരുന്നവർക്കുമായി അനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ നീട്ടി നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ ആനുകൂല്യം ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സംഘർഷം മൂലം യാത്രകൾക്ക് തടസ്സം നേരിട്ട
സാഹചര്യത്തിൽ കഴിഞ്ഞ മാർച്ചിലാണ് യുഎഇ ഇത്തരമൊരു ഇളവ് ആദ്യമായി പ്രഖ്യാപിച്ചത്. ഈ ഇളവുകളാണ് ഇപ്പോൾ ജൂലൈ 9 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
ഗ്രേസ് പീരിയഡ് അവസാനിക്കുന്നതിന് മുൻപ് നിശ്ചിത രേഖകൾ ക്രമീകരിച്ച് നിയമപരമായി രാജ്യത്ത് തുടരാനോ, അല്ലെങ്കിൽ യാതൊരുവിധ പിഴയും കൂടാതെ തന്നെ രാജ്യം വിടാനോ പ്രവാസികൾക്ക് അവസരമുണ്ട്. ഇതിനായി പ്രത്യേകം അടിയന്തിര നടപടിക്രമങ്ങളൊന്നും തന്നെ ആവശ്യമില്ലെന്നും സാധാരണ യാത്രാ രേഖകളുമായി മടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തിൽ, ഇത് രേഖകൾ നിയമപരമാക്കാനുള്ള അവസാന അവസരമായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പ്രവാസികൾ ഈ സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

