യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലുള്ള പരസ്യമായ വാക്പോര് രൂക്ഷമാകുന്നു. ഇറ്റലിയിൽ ജോർജ മെലോനിയുടെ ജനപ്രീതി ഗണ്യമായി കുറഞ്ഞെന്നും, തന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണ് അവർ പയറ്റുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ആരോപിച്ചു.
ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ജോർജ മെലോനി നിരന്തരം ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സ്വന്തം രാജ്യത്ത് നേരിടുന്ന രാഷ്ട്രീയ തിരിച്ചടികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തിൽ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. “ഇറ്റലിയിൽ അവരുടെ ജനപ്രീതി വളരെ മോശമാണ്.
ഒരുപക്ഷേ, ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടഞ്ഞ, ഇറ്റലിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമേരിക്കയെ അവർ നിരസിച്ചതുകൊണ്ടായിരിക്കാം അത്. (നാറ്റോയും അങ്ങനെ തന്നെ ചെയ്തു).” എന്ന് അദ്ദേഹം കുറിച്ചു.
സഖ്യകക്ഷിയായ യുഎസിനേക്കാൾ ഇറാനോടാണ് മെലോനി ചായ്വ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, ഇറ്റലിയുടെ മണ്ണിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ മുൻപ് തങ്ങൾക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
“ഇറ്റലിയുടെ ലാൻഡിങ് സ്ട്രിപ്പുകളോ റൺവേകളോ ഉപയോഗിക്കാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല. അത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.
ഇറ്റലിയെയും നാറ്റോ സഖ്യത്തെയും സംരക്ഷിക്കാൻ കോടിക്കണക്കിന് ഡോളർ യുഎസ് സംഭാവന നൽകുമ്പോഴാണിത്. ഇപ്പോൾ യുഎസ് ഇറാനെ സൈനികമായി തോൽപ്പിച്ചപ്പോൾ ജനപ്രീതി കൂട്ടാനായി മെലോനി വീണ്ടും സുഹൃത്താകാൻ വന്നിരിക്കുന്നു.”– എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും ജോർജ മെലോനി തന്നോടൊപ്പം ഫോട്ടോ എടുക്കാൻ “കെഞ്ചി” എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ, ഈ അവകാശവാദം പൂർണമായും കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ് ജോർജ മെലോനി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

