കോട്ടയം: ആഗോളതലത്തിൽ യോഗയ്ക്ക് ലഭിക്കുന്ന സ്വീകാര്യത അതീവ അഭിമാനകരമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ എം.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ‘ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ദിനാചരണ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്.
ചടങ്ങിൽ പി.കെ.വൈശാഖ്, ഡോ. കെ.എസ്.മിനി, ഡോ.
ജി.ഹരികുമാർ, തോമസ് ഏബ്രഹാം, ഡോ.ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡോ. വി.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30-ന് കലക്ടറേറ്റിൽ നിന്ന് ആരംഭിച്ച ജില്ലാതല യോഗാദിന റാലി നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.ആർ.ബിജു ഫ്ലാഗ് ഓഫ് ചെയ്തു. യോഗ പ്രോട്ടോക്കോൾ പ്രദർശനം, യോഗാഭ്യാസത്തിലൂടെ മികച്ച ആരോഗ്യം കൈവരിച്ച അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള യോഗ ക്ലബ് അംഗങ്ങളെ ആദരിക്കൽ, റീൽസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടന്നു.
ജില്ലയിലെ മുഴുവൻ ആയുർവേദ, ഹോമിയോപ്പതി ചികിത്സാ കേന്ദ്രങ്ങളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

