വായന ദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ, ദേവഭൂമി മാഗസിനുമായി സഹകരിച്ച് സംഘടിപ്പിച്ച ഓൺലൈൻ വായനമത്സരം ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തം കൊണ്ട് ഈ മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അമേരിക്ക, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവർ ഉൾപ്പെടെ നിരവധി പേർ മത്സരത്തിന്റെ ഭാഗമായി. മത്സരത്തിന്റെ ഭാഗമായി ‘പി.എൻ.പണിക്കരും വായനയും’ എന്ന വിഷയത്തിൽ തയ്യാറാക്കിയ ലഘു ലേഖനം വായിക്കുന്ന ദൃശ്യങ്ങൾ വിഡിയോ രൂപത്തിൽ മത്സരാർഥികൾ ഭാരവാഹികൾക്ക് അയച്ചു നൽകുകയായിരുന്നു.
അസോസിയേഷന്റെ ഫെയ്സ്ബുക് പേജിലും വാട്സാപ് ഗ്രൂപ്പിലുമായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. കവികളും ഗാനരചയിതാക്കളുമായ ഹരി ഏറ്റുമാനൂർ, വിനു ശ്രീലകം എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ശ്രീലക്ഷ്മി രാജീവ്, സുപ്രിയ ശ്രീകുമാർ, അരവിന്ദ് ഹരികുമാർ, ലിസിയമ്മ രാജു, ഗൗതം ബോസ് എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ബി.സുനിൽകുമാർ, സെക്രട്ടറി ജി.
വിനോദ് കുമാർ എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

