ഓൺലൈൻ സംഗീതപരിപാടിക്കിടെ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിയൻ ഗായിക **പരസ്തൂ അഹമ്മദി**യ്ക്ക് കടുത്ത ശിക്ഷാവിധി. **ഖോമിലെ ക്രിമിനൽ കോടതി**യാണ് ഗായികയ്ക്ക് 74 ചാട്ടവാറടികൾക്ക് ഉത്തരവിട്ടത്.
**2024**-ൽ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്ത തത്സമയ സംഗീത പരിപാടിയിൽ തലമറയ്ക്കാതെ പങ്കെടുത്തുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ **പരസ്തൂ അഹമ്മദി**യോടൊപ്പം പങ്കെടുത്ത മറ്റ് എട്ടുപേർക്കും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്.
ചാട്ടവാറടിക്ക് പുറമെ, അടുത്ത രണ്ടുവർഷത്തേക്ക് ഇറാനിൽനിന്ന് പുറത്തുപോകുന്നതിനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ‘അശ്ലീലവും അസന്മാർഗികവുമായ ഉള്ളടക്കം’ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കുമേൽ ഭരണകൂടം ആരോപിക്കുന്നത്.
ഈ അറസ്റ്റും തുടർന്നുള്ള നടപടികളും ഇറാനിലും രാജ്യാന്തര തലത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഭരണകൂടത്തെ വിമർശിക്കുന്ന കലാകാരന്മാരെ അടിച്ചമർത്താനാണ് ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

