വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞ ദിവസം അപൂർവമായ ഒരു കാഴ്ച അരങ്ങേറി. 600 കിലോഗ്രാം ഭാരമുള്ള കൂറ്റൻ തിരണ്ടി മത്സ്യമാണ് കടലിൽ നിന്നും ലഭിച്ചത്.
മീൻപിടുത്ത സീസൺ സജീവമായിട്ടും പ്രതീക്ഷിച്ച തോതിൽ മത്സ്യലഭ്യത തീരത്ത് ഇല്ലാത്ത സാഹചര്യത്തിൽ, ഇത്രയും വലിപ്പമുള്ള മത്സ്യം ലഭിച്ചത് വലിയ കൗതുകത്തോടെയാണ് നാട്ടുകാരും തൊഴിലാളികളും നോക്കിക്കണ്ടത്. ഈ സീസണിലെ ആദ്യത്തെ വലിയ തിരണ്ടി മത്സ്യമാണിതെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.
ലേലത്തിൽ 35,000 രൂപയ്ക്കാണ് ഈ മത്സ്യം വിറ്റുപോയത്. തുടർന്ന് ലേലം കൊണ്ടവർ മത്സ്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

