ശിവസേന (യുബിടി) പക്ഷത്ത് പുതിയ രാഷ്ട്രീയ പ്രതിസന്ധികളും കൂറുമാറ്റ ഭീഷണികളും ഉയരുന്നതിനിടെ, പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ താൻ തയാറാണെന്ന പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ. താൻ അധികാരമോഹിയല്ലെന്നും, പാർട്ടിയുടെ സ്ഥാപകനായ ബാൽ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ സഞ്ചരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹചര്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഈ നിമിഷം തന്നെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുനൽകാൻ താൻ സന്നദ്ധനാണ്. പാർട്ടി വിട്ടുപോകുന്നവരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.
“കൂറുമാറാൻ തയ്യാറെടുക്കുന്നവർ വഞ്ചകരാണ്. അവർക്ക് യഥാർത്ഥ കാവി പതാക കൈകളിൽ പിടിക്കാൻ ഒരിക്കലും കഴിയില്ല.
മറാത്തി ജനതയ്ക്ക് നീതി നൽകാൻ രൂപീകരിച്ച പാർട്ടിയെ ഇവർ ഒറ്റുകൊടുക്കുകയാണ്. ബിജെപി നേതാക്കളെ കൂടുമാറ്റാൻ പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ രീതിയിലുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തണം,” അദ്ദേഹം പ്രസ്താവിച്ചു.
താൻ മുഖ്യമന്ത്രി പദം ഏറ്റെടുത്തത് ബിജെപി നൽകിയ വാഗ്ദാനങ്ങൾ അവർ പാലിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. വഞ്ചകർക്ക് വോട്ട് ചെയ്ത വോട്ടർമാരോട് താൻ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉദ്ധവ് താക്കറെയുടെ ക്യാംപിലെ 9 ലോക്സഭാ എംപിമാരിൽ 6 പേർ കളം മാറിയത് ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട അതിരഹസ്യ നീക്കത്തിലൂടെയായിരുന്നു.
ജൂൺ 16 ചൊവ്വാഴ്ച ആരംഭിച്ച ഈ വിമത നീക്കം അതീവ രഹസ്യമായാണ് ആസൂത്രണം ചെയ്തത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ ശ്രദ്ധയിൽപ്പെടാതെയാണ് ഈ 6 എംപിമാരും ഒളിച്ചുകടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

