2025–26 വർഷത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോർട്ട് സേവാ പുരസ്കാരത്തിൽ രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് (ആർപിഒ) തിരഞ്ഞെടുക്കപ്പെട്ടു. 2026 ജൂൺ 19-ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാസ്പോർട്ട് സേവാ ദിവസ് ആഘോഷവേളയിൽ വിദേശകാര്യ മന്ത്രി ഡോ.
എസ് ജയ്ശങ്കര് അവാർഡ് കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കൈമാറി. സേവനങ്ങളുടെ കാര്യക്ഷമത, അപേക്ഷകൾ തീർപ്പാക്കുന്നതിലെ വേഗത, പരാതി പരിഹാരം, അപ്പോയിന്റ്മെന്റ് ലഭ്യത, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത, പെൻഡൻസി മാനേജ്മെന്റ് തുടങ്ങി വിവിധ മാനദണ്ഡങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കൊച്ചി ആർപിഒ ഈ നേട്ടം കൈവരിച്ചത്.
2013-14-ൽ പുരസ്കാരം ഏർപ്പെടുത്തിയതിന് ശേഷം ഒമ്പതാം തവണയാണ് കൊച്ചിൻ ആർപിഒ ഈ ബഹുമതിക്ക് അർഹമാകുന്നത്. സംസ്ഥാന പോലീസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള സ്ഥാപന പുരസ്കാരം കേരള പൊലീസിന് ലഭിച്ചു.
കേരള ഡയറക്ടർ ജനറൽ രവാദ എ ചന്ദ്രശേഖർ അവാർഡ് ഏറ്റുവാങ്ങി. വ്യക്തിഗത വിഭാഗത്തിൽ കൊച്ചിൻ ആർപിഒയിലെ സുജാനി കെ. മികച്ച വെരിഫിക്കേഷൻ ഓഫീസറായും, തൃശ്ശൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് മാനേജർ കെ.
ദിലീപ് മികച്ച കസ്റ്റമർ സർവീസ് മാനേജരായും തിരഞ്ഞെടുക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനവും, കേരള പോലീസിന്റെയും തപാൽ വകുപ്പിന്റെയും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
പൗരന്മാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിൽ ഈ ഏകോപനം വലിയ പങ്കാണ് വഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

