ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും എതിരായ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ നിർണ്ണായകമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തിരഞ്ഞെടുത്തു. പാരിസിൽ നടന്ന പ്ലീനറി യോഗത്തിന്റെ സമാപനത്തിലാണ് കേന്ദ്ര സാംസ്കാരിക സെക്രട്ടറി വിവേക് അഗർവാളിനെ ഈ സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2010 മുതൽ ഈ ആഗോള ബോഡിയിൽ അംഗമായി തുടരുന്ന ഇന്ത്യ, ആദ്യമായാണ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്. മധ്യപ്രദേശ് കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് അഗർവാൾ, ഇതിനു മുൻപ് എഫ്എടിഎഫിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര തലത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഏജൻസിയാണ് എഫ്എടിഎഫ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

