അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.
യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ ട്രംപ് എടുത്തുപറഞ്ഞു. നരേന്ദ്ര മോദി ഒരു മികച്ച നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള നിലവിലെ വ്യാപാര ബന്ധത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. അഭിമുഖത്തിൽ ട്രംപ് പറഞ്ഞ വാക്കുകൾ ഇങ്ങനെ: “മോദി ഒരു മികച്ച നേതാവാണ്.
അദ്ദേഹം യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു. യുഎസ് ഇപ്പോൾ ഇന്ത്യയുമായി ചേർന്ന് ധാരാളം ബിസിനസ്സ് ചെയ്യുന്നു.
അവർ ഞങ്ങളെ ശരിക്കും കീറിമുറിക്കുകയായിരുന്നു. അതിന് ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല.
അത് സംഭവിക്കാൻ അനുവദിച്ച വിഡ്ഢികളായ രാഷ്ട്രീയക്കാർ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരുപാട് ബിസിനസ്സ് ചെയ്യുന്നു.
മോദി ഒരു മഹാനാണ്.” യുഎസ്-ഇന്ത്യ നയതന്ത്ര, വാണിജ്യ ബന്ധങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളെയും ഇന്ത്യയുടെ നേതൃപരമായ ഇടപെടലുകളെയും മുൻനിർത്തിയാണ് ട്രംപ് തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

