ദില്ലിയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കാൻ തീരുമാനിച്ച തങ്ങളുടെ വിമത എംപിമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു. വിമതരായ ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് 20 അപേക്ഷകളാണ് അദ്ദേഹം സ്പീക്കർക്ക് മുൻപാകെ സമർപ്പിച്ചത്.
സമർപ്പിക്കപ്പെട്ട ഓരോ അപേക്ഷയ്ക്കും 21 പേജുകളോളം ദൈർഘ്യമുണ്ട്.
ഇതിൽ ഭരണഘടനയുടെ വിവിധ വകുപ്പുകളും മുൻകാല സുപ്രധാന കോടതി വിധികളും വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിഷയം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളും തെളിവായി സമർപ്പിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾക്ക് ശേഷം വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേ അഭിഷേക് ബാനർജി വ്യക്തമാക്കിയതിങ്ങനെ: “സ്പീക്കർക്ക് മുന്നിൽ തൻ്റെ ഭാഗം അവതരിപ്പിക്കാൻ മാത്രമേ കഴിയൂ എന്നും അതു ചെയ്തുവെന്നുമാണ്. അയോഗ്യതാ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.
ഇരുപതോളം അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ എല്ലാ പ്രാർത്ഥനകളും അപേക്ഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പ്രസക്തമായ എല്ലാ വിധികളും ഉദ്ധരിച്ചിട്ടുണ്ട്.
ഓരോ അപേക്ഷയ്ക്കും 21 പേജ് നീളമുണ്ട്. തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട
എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇതിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്പീക്കർ സഭയുടെ സൂക്ഷിപ്പുകാരനാണ്, അല്ലാതെ സർക്കാരിൻ്റെ സംരക്ഷകനല്ല.
ഓരോ പൗരനും പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, നിയമത്തിൻ്റെ പരിധിക്കുള്ളിൽനിന്ന് വേണം പ്രവർത്തിക്കാൻ.
ഭരണഘടനയിൽ അനുശാസിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി വേണം പ്രവർത്തിക്കാനെന്നും അഭിഷേക് ബാനർജി പറഞ്ഞു.”
പശ്ചാത്തലം
തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാരാണ് പാർട്ടി വിട്ട്, എൻസിപിഐ എന്ന ചെറുപാർട്ടിയിൽ ലയിക്കാനും ബിജെപിയെ പിന്തുണയ്ക്കാനും തീരുമാനിച്ചത്. 2023-ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പാർട്ടിയാണ് എൻസിപിഐ.
എന്നാൽ, ഈ എംപിമാരുടെ കടന്നുവരവോടെ ലോക്സഭയിൽ ഭരണമുന്നണിയിൽ ബിജെപിക്ക് ശേഷം ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയായി എൻസിപിഐ മാറി. നിലവിൽ സഖ്യകക്ഷികളായ ടിഡിപിക്ക് 16-ഉം ജെഡിയുവിന് 12-ഉം എംപിമാരാണുള്ളത്.
രാജ്യസഭയിൽ നിന്നും ഇതിനകം മൂന്നുപേർ രാജിവെച്ച സാഹചര്യത്തിൽ, കൂടുതൽ പേർ പാർട്ടി വിടുമെന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

